വമ്പൻ ട്വിസ്റ്റുകൾക്കും പ്രേക്ഷകരെ പിടിച്ചിരുത്താനായില്ല; റേറ്റിംഗിന്റെ ആദ്യ അഞ്ചിലും ഇടം പിടിക്കാനാവാതെ ബിഗ് ബോസ്

വൻ ട്വിസ്റ്റുകളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പോയ വാരം അരങ്ങേറിയത്.  ഫിറോസിനേയും സജ്‌നയേയും പുറത്താക്കിയത് അടക്കം അപ്രതീക്ഷിതമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

എന്നാല്‍ ഇതിനൊന്നും  പ്രേക്ഷകരെ ബിഗ് ബോസിന് മുന്നില്‍ പിടിച്ചിരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുതിയ റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോഴും ആദ്യ അഞ്ചിലെത്താന്‍ പരമ്പരകള്‍ തമ്മിലുള്ള മത്സരം തന്നെയാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വന്ന ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം സീരിയലുകളാണ് മുന്നിട്ടു നില്‍ക്കുന്നത്.