ഇത്തവണ വളരെ രസകരം, ഇടയ്ക്ക് കാണുന്നവര്‍ക്ക് മനസ്സിലാകണമെന്നില്ല; ബിഗ് ബോസിനെ കുറിച്ച് മോഹന്‍ലാല്‍

ആദ്യ സീസണ്‍ വിജയിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് രണ്ടിന് തുടക്കമായിരിക്കുകയാണ്. ഇത്തവണ ബിഗ്‌ബോസ് വളരെ രസകരമായിരിയ്ക്കും. തുടര്‍ച്ചയായി കാണണം. ഇടയ്ക്ക് കാണുന്നവര്‍ക്ക് മനസ്സിലാകണമെന്നില്ല. 100 ദിവസം നീളുന്ന പരിപാടിയാണെന്ന് അവതാരകന്‍ മോഹന്‍ലാല്‍ പറയുന്നു.

ഇനി വലിയ കളികളല്ല, കളികള്‍ വേറെ ലെവല്‍ എന്നാണ് ബിഗ്ബോസിന്റെ ഇത്തവണത്തെ ക്യാപ്ഷന്‍. 17 പേരാണ് ഇത്തവണ മത്സരാര്‍ത്ഥികളായുളളത്.

പുറംലോകവുമായി ബന്ധമൊന്നും ഇല്ലാതെ അടച്ചിട്ട ഒരു വലിയ കെട്ടിടത്തിനുളളില്‍ സെലിബ്രിറ്റികളും അല്ലാത്തവരുമായ വിവിധ പ്രായങ്ങളിലുളള ഒരുകൂട്ടം മനുഷ്യര്‍ 100 ദിവസം ഒരുമിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന നിമിഷങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തി സംപ്രേക്ഷണം ചെയ്യുന്നതാണ് റിയാലിറ്റി ഷോയുടെ വലിയ പ്രത്യേകത. ചെറുപ്പക്കാര്‍ക്ക് പുറമെ സീരിയല്‍ ആസ്വദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ബിഗ് ബോസ് രണ്ടിന്റെ ഉളളടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷോയുടെ ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമായിരിക്കും മോഹന്‍ലാലിന്റെ നേരിട്ടുളള സാന്നിദ്ധ്യം ഉണ്ടാകുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ത്ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താകുകയും ചെയ്യും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും എലിമിനേഷന്‍ റൗണ്ട്.