ഉയര്‍ന്ന ശമ്പളമുള്ള ജോലി രാജി വെച്ചപ്പോള്‍ അടുപ്പമുള്ളവര്‍ എതിര്‍ത്തു, എന്നാൽ !!! അരുണ്‍ രാഘവന്‍

ടെലിവിഷൻ  പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അരുണ്‍ രാഘവന്‍. നായകനായും വില്ലനായും എല്ലാം, താരം ആരാധകരെ കൈയിലെടുത്തിട്ടുണ്ട്.  മഴവില്‍ മനോരമയിലെ സ്ത്രീ പദം എന്ന സീരിയലിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ-   ഐടി പഠനം കഴിഞ്ഞു 7 വര്‍ഷം ഐടി പ്രൊഫഷനലായി മുംബൈയിലും ബെംഗളൂരുവിലും ജോലി ചെയ്തിട്ടുണ്ട്. അപ്പോഴാണ് അഭിനയമോഹം തലയ്ക്ക് പിടിക്കുന്നത്.  ഒരു ബന്ധു ഒരു സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിക്കുകയും വെറുതെ ഒരു പരീക്ഷണം ചെയ്യുകയും അവസരം ലഭിക്കുകയുമായിരുന്നു.

ജനപ്രിയ പരമ്പരയായ ‘ഭാര്യ’ സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരുണിന് അവസരങ്ങള്‍ വന്നു തുടങ്ങി. ശേഷം ഒന്നും ആലോചിച്ചില്ല ജോലി രാജി വെച്ച് അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം എല്ലാവരും എതിര്‍ത്തെങ്കിലും ഭാര്യയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ശേഷം കരിയര്‍ പൂര്‍ണമായി അഭിനയത്തിലേക്ക് മാറുകയും ചെയ്തു. അന്ന് തന്നെ തള്ളി പറഞ്ഞവരൊക്കെ ഇന്ന് തിരുത്തേണ്ടി വന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.