സണ്ടക്കോഴി 2, പുതിയ വെളിപ്പെടുത്തലുമായി വിശാല്‍

തമിഴ് നടന്‍ വിശാലിനെ ഇന്നു കാണുന്ന വിശാലാക്കി മാറ്റിയ ചിത്രമാണ് സണ്ടക്കോഴി. വിക്രം കൃഷ്ണയുടെ നിര്‍മ്മാണത്തില്‍ എന്‍ ലിംഗുസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു, ഇപ്പോള്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.

അങ്ങനെ ചെന്നൈയില്‍ മാസങ്ങള്‍ നീണ്ട ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ സണ്ടക്കോഴി2വിന്റെ ഷൂട്ടിങ് ഇപ്പോള്‍ പകുതി പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. അടുത്ത പകുതി ചിത്രീകരിയ്ക്കുന്നത് ഡിണ്ടിഗലിലാണ്. വിശാല്‍ ട്വീറ്റില്‍ പറയുന്നു. സണ്ടക്കോഴി 2ല്‍ വിശാലിന്റെ നായികയായെത്തുന്നത് കീര്‍ത്തി സുരേഷാണ്.

മുന്‍പ് സണ്ടക്കോഴിയുടെ രണ്ടാം ഭാഗമെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ലിംഗുസ്വാമി പിന്മാറിയെന്നും അതിനെതിരെ വിശാല്‍ പരാതിയുമായി സിനിമാസംഘടനയെ സമീപിച്ചേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഇതോടെ വിരാമമാവുകയാണ്.