ചരിത്രം സൃഷ്ടിച്ച് ‘ബിഗില്‍’; ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം

Advertisement

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിലൊരുങ്ങിയ ‘ബിഗില്‍’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് ബിഗില്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഈജിപ്തില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ബിഗില്‍. ഒക്ടോബര്‍ 30ന് ഈജിപ്തിലും റിലീസ് ചെയ്തിരിക്കുകയാണ് ബിഗില്‍. എപിഐ ഇന്റര്‍നാഷണല്‍ ആണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്.

നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്ടയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.