തമിഴില്‍ 'അയ്യപ്പനും കോശിയും' ആകാന്‍ സൂര്യയും കാര്‍ത്തിയും

പൃഥിരാജും ബിജു മേനോനും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം “അയ്യപ്പനും കോശിയു”ടെ തമിഴ് റീമേക്കില്‍ താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കോശിയായി കാര്‍ത്തിയും അയ്യപ്പനായി സൂര്യയും വേഷമിടുമെന്നാണ് സൂചനകള്‍.

ആടുകളം, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ തമിഴ് പതിപ്പ് നിര്‍മിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പ്രചരിച്ചിരുന്നു. ധനുഷും വിജയ് സേതുപതിയും അയ്യപ്പനും കോശിയുമായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ അവകാശം നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം സ്വന്തമാക്കി. ജോണ്‍ എബ്രഹാമിന്റെ ജെ.എ എന്റര്‍ടൈന്മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്.