പാടാന്‍ ആവശ്യപ്പെട്ട് മുത്തപ്പന്‍, കീര്‍ത്തനം ആലപിച്ച് ചിത്ര; വീഡിയോ വൈറല്‍

പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ ഗണപതി കീര്‍ത്തനവുമായി ഗായിക കെ.എസ് ചിത്ര. സ്വരങ്ങള്‍ കൊണ്ട് ആറാടുന്നയാളല്ലേ ഒരു കീര്‍ത്തനം മുത്തപ്പനെ കേള്‍പ്പിക്കൂ എന്ന് മുത്തപ്പന്‍ പറഞ്ഞതോടെയാണ് ചിത്ര കീര്‍ത്തനം ആലപിച്ചത്.

ചിത്ര കീര്‍ത്തനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ എത്തിയ ചിത്ര പുലര്‍ച്ചെയാണ് പറശ്ശിനിക്കടവില്‍ തിരുവപ്പന മുത്തപ്പന്‍ നടക്കുന്ന സമയത്ത് ദര്‍ശനത്തിന് എത്തിയത്.

മുത്തപ്പന്റെ മുന്നില്‍ അനുഗ്രഹത്തിനായി എത്തിയപ്പോഴാണ് കീര്‍ത്തനം ആലപിക്കാന്‍ മുത്തപ്പന്റെ ആവശ്യപ്പെട്ടത്. ഏത് കീര്‍ത്തനം വേണമെന്ന് ചിത്ര ഒരു നിമിഷം സംശയിച്ചപ്പോള്‍ ഗണപതിയുടെ കീര്‍ത്തനം മതിയെന്ന് മുത്തപ്പന്റെ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്.

കൂപ്പു കൈകളുമായി ഗണപതി സ്തുതി കീര്‍ത്തനം ആലപിച്ച ചിത്ര മുത്തപ്പന്റെയും ക്ഷേത്രം മടയന്റെയും കൈകളില്‍ നിന്നു പ്രസാദവും സ്വീകരിച്ചാണ് മടങ്ങിയത്. കീര്‍ത്തനം ആലപിക്കുന്ന ചിത്രയുടെ വീഡിയോ വൈറലാവുകയാണ്.

Read more