30 മിനിറ്റ് യാത്രയ്ക്ക് പോലും സ്വകാര്യ ജെറ്റ്, ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആഡംബര ജീവിതത്തിന് വിമര്‍ശനം; പിന്നാലെ കടുത്ത നടപടിയുമായി താരം

അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആഡംബര ജീവിതം ചര്‍ച്ചയാകുന്നു. രണ്ട് സ്വകാര്യ ജെറ്റുകളുള്ള താരമാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്.
മിനിറ്റുകള്‍ മാത്രം എടുക്കുന്ന യാത്രകള്‍ക്ക് പോലും സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്ന ഗായികയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ സ്വകാര്യ ജെറ്റ് ടെയ്‌ലര്‍ വിറ്റിരിക്കുകയാണ്.

സ്വകാര്യ വിമാനങ്ങള്‍ ട്രാക്ക് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ ജാക്ക് സ്വീനിയാണ് ടെയ്ലര്‍ സ്വിഫ്റ്റിന്റെ ജെറ്റ് ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 30 മിനിറ്റ് മാത്രം കാറില്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് വരെ ടെയ്ലര്‍ തന്റെ സ്വകാര്യ ജെറ്റിലാണ് യാത്ര ചെയ്യാറ്.

ഇതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ചെലവാണ് വരുന്നത് എന്ന വിവരം പുറത്തുവന്നതോടെയാണ് ഗായികയ്‌ക്കെതിരെ വിമര്‍ശകര്‍ ആഞ്ഞടിച്ചത്. വിമര്‍ശകരുടെ വായടപ്പിക്കാനായി ടെയ്ലര്‍ ജെറ്റ് വില്‍ക്കുകയായിരുന്നു. ജാക്ക് സ്വീനിക്കെതിരെ ഭീഷണിയും ഗായിക ഉയര്‍ത്തിയിട്ടുണ്ട്.

Read more

ദസോള്‍ട്ട് ഫാല്‍ക്കണ്‍ 900എല്‍എക്സ് എന്ന ജെറ്റ് ആണ് ടെയ്‌ലര്‍ വിറ്റിരിക്കുന്നത്. 331 കോടി രൂപയിലധികം മുടക്കിയാണ് 2011ല്‍ ഗായിക ഈ ജെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഇതിന് 58 കോടി മാത്രമേ മൂല്യമുള്ളു. ദസോള്‍ട്ട് ഫാല്‍ക്കണ്‍ 7എക്സ് ആണ് ടെയ്ലറിന്റെ ജെറ്റുകളില്‍ രണ്ടാമത്തേത്.