"നായകൻ" വീണ്ടും വരാർ; മണിരത്‍നം ചിത്രം റി റിലീസിന്, 4 കെ പ്രദർശനം 120 തീയേറ്ററുകളിൽ

സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസൻ പ്രധാന കഥാപാത്രമായെത്തിയ നായകൻ. തമിഴ് ചിത്രം കള്‍ട്ട് ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ഒരുക്കിയത് വിഖ്യാത സംവിദായകൻ മണിരത്നമാണ്.

ഇപ്പോഴിതാ നായകൻ വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. നവംബര്‍ മൂന്നിനാണ് ചിത്രം റീ റിലീസ് ചെയ്യുക. 4കെയിലാണ് പ്രദര്‍ശിപ്പിക്കുക.ആകെ 12 തീയേറ്ററുകളിലാണ് റി റിലീസ് ചെയ്യുന്നത്.

മണിരത്‍നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.രണ്യയും കാർത്തികയും ഡൽഹി ഗണേശും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിൽ ഇളയരാജയായിരുന്നു സംഗീതം.

1987ല്‍ലാണ് തമിഴ് ചിത്രം നായകൻ പ്രദർശനത്തിനെത്തുന്നത്. മുംബൈയിലെ അധോലോക നായകന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയമായത്. വേലുനായ്‍ക്കര്‍ എന്ന നായക കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ച നടൻ കമല്‍ഹാസൻ അക്കൊല്ലം മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടി.

പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകൻ ഓസ്‍കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്ന് സാമ്പത്തിക വിജയം മാത്രമല്ല ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു നായകൻ.