അലന്‍ അലക്സാണ്ടര്‍ ഡൊമിനിക് ആയി ദിലീപ്; ബോക്സോഫീസ് പിടിച്ചടക്കാൻ ബാന്ദ്ര ; വൈഡ് റിലീസ് അറുന്നൂറോളം തിയേറ്ററുകളിൽ

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജനപ്രിയ നായകൻ ദിലീപ്- സംവിധായകൻ അരുൺ ഗോപി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാന്ദ്ര’ . ചിത്രം  ഇന്ന് റീലീസിനെത്തിയിരിക്കുകയാണ്.  വേൾഡ് വൈഡ് റിലീസായി അറുന്നൂറോളം കേന്ദ്രങ്ങളിലാണ് ചിത്രമെത്തുന്നത്.

കേരളത്തിൽ മാത്രം 300 തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കൂടാതെ പാൻ ഇന്ത്യൻ ലെവലിൽ 40 തീയേറ്ററുകളും യു.കെ യിൽ 46 തിയേറ്ററുകളിലും, യു. എസിൽ 40 തിയേറ്ററുകളിലും ഗൾഫ് രാജ്യങ്ങളിൽ നൂറോളം കേന്ദ്രങ്ങളിലുമാണ് ‘ബാന്ദ്ര’ എത്തുന്നത്.

അലന്‍ അലക്സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍ നായിക ‘താര ജാനകിയായി’ തമന്നയും എത്തുന്നു. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ് താരം ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.

കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബയ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.