എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് : ടൊവിനോ തോമസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന്‍ ടൊവിനോ തോമസ്. താൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.വി.ഇ.ഇ.പി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍)ന്റെ അംബാസ്സഡര്‍ ആയതിനാൽ തന്റെ ഫോട്ടോയോ കൂടെ ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് എന്നും നടൻ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എൻ്റെ ആശംസകൾ. ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ SVEEP (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) അംബാസ്സഡർ ആയതിനാൽ എൻ്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.

ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എൻ്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു.