ഫണ്‍.. നൊസ്റ്റാള്‍ജിക്..ഇമോഷണല്‍: സ്‌പൈഡര്‍മാന്‍ ; പ്രേക്ഷക പ്രതികരണം

ആഗോള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌പൈഡര്‍മാന്‍ ചിത്രം നോ വേ ഹോം ഇന്ത്യയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യയില്‍ 3100 സ്‌ക്രീനുകളിലാണ് മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പുറത്തിറങ്ങിയത്. അതിഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ സീരിസിലെ ഏറ്റവും മികച്ച ചിത്രമെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു.

ആരാധകര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തത്ര ട്വിസ്റ്റുകളാണ് സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ സീരിസിലെ ആദ്യ രണ്ട് ചിത്രങ്ങളും ഒരുക്കിയ ജോണ്‍ വാട്ട്‌സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ച് ഇത്തവണ മുഴുനീള കഥാപാത്രമായി സ്‌പൈഡര്‍മാനൊപ്പമുണ്ടെന്നതും ശ്രദ്ധേയമാണ്.

ഡോക്ടര്‍ ഒക്ടോപ്പസ് എന്ന വില്ലന്‍ കഥാപാത്രം തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആല്‍ഫ്രഡ് മോലിന തന്നെയാണ് ഇത്തവണയും ഒക്ടോപ്പസിനെ അവതരിപ്പിക്കുന്നത്. ഇലെക്ട്രോ ആയി ജാമി ഫോക്‌സും ഗ്രീന്‍ ഗോബ്ലിനായി വില്ല്യം ഡാഫോയും എത്തുന്നുണ്ട്.

പീറ്റര്‍ പാര്‍ക്കര്‍ ആണ് യഥാര്‍ഥ സ്‌പൈഡര്‍മാനെന്ന വെളിപ്പെടുത്തലോടെയാണ് സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം അവസാനിക്കുന്നത്. തന്റെ ഐഡിന്റിറ്റി രഹസ്യമായി തന്നെ നിലനിര്‍ത്താന്‍ സ്ൈപഡര്‍മാന്‍, ഡോക്ടര്‍ സ്‌ട്രെയ്ഞ്ചിന്റെ സഹായം തേടുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.