റോവാന്‍ അറ്റ്കിന്‍സണ്‍ ഹിറ്റ്‌ലറായി എത്തില്ല; പ്രചരിച്ചത് വ്യാജവാര്‍ത്തയെന്ന്  നിര്‍മ്മാതാക്കള്‍

പീക്കി ബ്ലൈന്‍ഡേഴ്‌സ് സീരീസിന്റെ ആറാം സീസണില്‍ വിഖ്യാത നടന്‍ റോവാന്‍ അറ്റ്കിന്‍സണ്‍ ഹിറ്റ്‌ലറായി എത്തുമെന്ന പ്രചാരണം വ്യാജമാണെന്ന്  സീരിസിന്റെ നിര്‍മാതാക്കള്‍.

നടൻ ഹിറ്റ്ലർ വേഷത്തിലെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് ഡയറീസ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് റോവാന്‍ അറ്റ്കിന്‍സണ്‍ ഹിറ്റ്‌ലർ വേഷത്തിൽ എത്തുന്നുവെന്ന വാർത്ത പ്രചരിച്ചത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരുന്നു.

പീക്കി ബ്ലൈന്‍ഡേഴ്സ് ക്രൈം ത്രില്ലറാണ്. സിലിയന്‍ മര്‍ഫിയാണ് കേന്ദ്ര കഥാപാത്രം  തോമസ് ഷെല്‍ബിയായെത്തുന്നത്.