പാകിസ്ഥാനി മണി ഹെയ്സ്റ്റ്..? '50 ക്രോര്‍' ടീസറിനും പോസ്റ്ററുകള്‍ക്കും ട്രോള്‍ മഴ

സ്പാനിഷ് വെബ് സീരിസായ മണി ഹെയ്സ്റ്റിന് ഏറെ ആരാധകരുണ്ട്. അലക്‌സ് റോഡ്രിഗോ സംവിധാനം ചെയ്യുന്ന സീരിസ് ബാങ്ക് കവര്‍ച്ചയുടെ കഥയാണ് പറയുന്നത്. സീരിസിന്റെ അഞ്ചാമത്തെ ഭാഗത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മണി ഹെയ്‌സ്റ്റിന്റെ ഇന്ത്യന്‍ രൂപം ഒരുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ മണി ഹെയ്സ്റ്റ് രൂപം ഒരുങ്ങിയിരിക്കുകയാണ്. 50 ക്രോര്‍ എന്ന് പേരിട്ടിരിക്കുന്ന സീരിസിന്റെ ടീസറും ലുക്ക് പോസ്റ്ററുകളുമാണ് പാകിസ്ഥാന്‍ താരം ഐജാസ് അസ്ലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിനേതാക്കള്‍ അണിഞ്ഞ ചുവപ്പ് ജമ്പ്സ്യൂട്ടുകള്‍ (വസ്ത്രം) മുതല്‍ ജയില്‍ ബോര്‍ഡുകള്‍ വരെ മണി ഹെയ്സ്റ്റുമായി സാമ്യമുണ്ട്. ഇത് ട്രോളുകളും മീമുകളും വാരിക്കൂട്ടുകയാണ്.

https://www.instagram.com/p/CGifhr7lNk0/?utm_source=ig_embed

മണി ഹെയ്സ്റ്റിലേത് പോലെ 50 ക്രോറിലെ കഥാപാത്രങ്ങള്‍ക്കും പാകിസ്ഥാനിലെ ഓരോ നഗരത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഐജാസ് അസ്ലത്തിന് പുറമേ ഫൈസല്‍ ഖുറേഷി, ഒമര്‍ ഷഹ്‌സാദ്, നവീദ് റാസ, ആസാദ് സിദ്ധിഖി, ഫര്‍യാല്‍ മെഹ്മൂദ്, സാബൂര്‍ അലി, നോമാന്‍ ഹബീബ്, ഷലായ് സര്‍ഹാദി എന്നിവരാണ് സീരീസിലെ അഭിനേതാക്കള്‍.

https://www.instagram.com/p/CGkzOWqpdNz/?utm_source=ig_embed

“പാകിസ്ഥാനി മണി ഹെയ്സ്റ്റ്” എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ട്രോളുകളും മീമുകളും റെക്കോഡിട്ടതോടെ മറ്റൊരു വീഡിയോ കൂടി ഐജാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സീരീസിനായി പത്തു ദിവസം കൂടി കാത്തിരിക്കണം, കണ്ടതിന് ശേഷം മാത്രം വിലയിരുത്തലുകള്‍ നടത്താവൂ എന്നും അഭ്യര്‍ത്ഥിച്ചാണ് ട്വീറ്റ്.