ടൈറ്റാനിക്, അവതാർ സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡോ അന്തരിച്ചു

ഓസ്കർ പുരസ്കാര ജേതാവും, ടൈറ്റാനിക്, അവതാർ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായ ജോൺ ലാൻഡോ അന്തരിച്ചു. 63 വയസായിരുന്നു. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാല് സിനിമകളിൽ മൂന്നെണ്ണവും നിർമ്മിച്ചിരിക്കുന്നത് ജോൺ ലാൻഡോയാണ്. സംവിധായകൻ ജെയിംസ് കാമറൂണുമായുള്ള കൂട്ടുകെട്ടിലൂടെ മികച്ച സിനിമകളാണ് ജോൺ ലാൻഡോ ലോകത്തിന് സമ്മാനിച്ചത്.

ജോൺ ലാൻഡോ തനിക്ക്ഒരു നല്ല സുഹൃത്തായിരുന്നുവെന്നും, തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് നഷ്ടമായതെന്നും ജെയിംസ് കാമറൂൺ പറഞ്ഞു.

“അദ്ദേഹത്തിൻ്റെ നിഷ്കളങ്കമായ നർമ്മം, വ്യക്തിപരമായ ആകർഷണീയത, തീക്ഷ്ണത തുടങ്ങിയവ നമ്മുടെ അവതാർ പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദുവായി ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നിലകൊള്ളും. അദ്ദേഹത്തിൻ്റെ പൈതൃകം അദ്ദേഹം നിർമ്മിച്ച സിനിമകൾ മാത്രമല്ല, അദ്ദേഹം സ്ഥാപിച്ച വ്യക്തിപരമായ മാതൃകയാണ്.” എന്നാണ് അസ്സോസിയേറ്റഡ് പ്രസിനോട് സംസാരിക്കവെ ജെയിംസ് കാമറൂൺ പറഞ്ഞത്.

Read more