ആഴ്ച്ചയില്‍ നാല് തവണയെങ്കിലും സെക്‌സ്; ബെന്‍ അഫ്‌ലക്‌സിനോട് ജെന്നിഫര്‍ ലോപ്പസിന്റെ നിബന്ധന , അമ്പരന്ന് ആരാധകര്‍

ഹോളിവുഡിലെ ഏറ്റവും ആരാധ്യരായ താരദമ്പതികളാണ് ജന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും, 2001 ലാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്, എന്നാല്‍ 2003 ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുകയാണ്.

ഇത്തവണ അവിശ്വസനീയമായ വാര്‍ത്തകളാണ് ഇരുവരെക്കുറിച്ചും പുറത്തുവരുന്നത്. കൂടിച്ചേരലിനൊപ്പം തന്നെ ജെന്നിഫറും ബെന്നും പരസ്പരം ചില നിബന്ധനകള്‍ വെച്ചതായാണ് റിപ്പോര്‍ട്ട്.

ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും മുമ്പ് വിവാഹിതരായിരുന്നു, അവര്‍ക്ക് ഈ ബന്ധത്തില്‍ കുട്ടികളുമുണ്ട്. വേര്‍പിരിയലിന് ശേഷം 2021 ല്‍, അവര്‍ വീണ്ടും വിവാഹനിശ്ചയം നടത്തിയിരുന്നു.

വിവാഹ ശേഷം തനിക്ക് ആഴ്ച്ചയില്‍ നാല് തവണയെങ്കിലും സെക്‌സ് വേണമെന്നാണ് ബെന്‍ അഫ്‌ലക്കിനോടുള്ള ജെന്നിഫറിന്റെ അഭ്യര്‍ത്ഥന. തിരിച്ച് ബെന്നും ഇത്തരത്തിലുള്ള പല നിബന്ധനകളും മുന്നോട്ട് വെച്ചതായാണ് സൂചന.

Read more

എന്തായാലും താരദമ്പതികളുടെ ഈ പുതിയ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചില ആരാധകര്‍ ഇതു തികച്ചും അതിശയോക്തി കലര്‍ന്നതാണെന്ന് ആരോപണമുന്നയിക്കുമ്പോള്‍ അത്തരത്തിലുള്ള നിബന്ധനകള്‍ ഒട്ടും വിചിത്രമല്ലെന്നും പരസ്പരമുള്ള പ്രണയം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് നടപ്പിലാക്കാവുന്ന ശരിയായ മാര്‍ഗമാണിതെന്നും മറ്റ് ചിലര്‍ പറയുന്നു.