രാജമൗലിക്കൊപ്പം ഹോളിവുഡ് സിനിമ ചെയ്യാന്‍ ജയിംസ് കാമറൂണ്‍; അമ്പരന്ന് സിനിമാ ലോകം

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ആര്‍ആര്‍ആ’ര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവിലാണ്. വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ജയിംസ് കാമറൂണ്‍ ‘ആര്‍ആര്‍ആറിനെ’ അഭിനന്ദിച്ച് രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ജയിംസ് കാമറൂണ്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഒരു ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം.

രാജമൗലിയുമായി കാമറൂണ്‍ നടത്തിയ ഒരു സംഭാഷണത്തില്‍ സംവിധായകനുമായി സിനിമ ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞെന്നാണ് റിപ്പോര്‍ട്ട. രാജമൗലി ചിത്രങ്ങളുടെ സവിശേഷതകള്‍ തന്നെ ആകര്‍ഷിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഹോളിവുഡില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ തന്നോട് പറയണമെന്നും അറിയിച്ചു. ഈ വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം.

ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ലഭിച്ച’ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് എം എം കീരവാണിയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.