ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, നേട്ടം കൊയ്ത് നോളന്‍

81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍ വന്‍ നേട്ടവുമായി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ഓപ്പണ്‍ഹൈമര്‍’. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നിങ്ങനെ മുന്‍നിര പുരസ്‌കാരങ്ങളെല്ലാം ചിത്രം നേടിയിരിക്കുകയാണ്. ഓപ്പണ്‍ഹൈമര്‍ ആയി എത്തിയ കിലിയന്‍ മര്‍ഫി ആണ് മികച്ച നടന്‍.

‘കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്സ്റ്റണ്‍ ഡ്രാമ വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മ്യൂസിക്കല്‍കോമഡി വിഭാഗത്തില്‍ ‘പുവര്‍ തിങ്‌സ്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ പുവര്‍ തിങ്‌സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി മാറി.

‘ദ് ഹോള്‍ഡോവേഴ്‌സ്’ എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാന്‍ ജോയ് റാന്‍ഡോള്‍ഫ് ആണ് മികച്ച സഹനടി. ‘ദ് ബോയ് ആന്‍ഡ് ദ് ഹീറോ’ ആണ് മികച്ച അനിമേഷന്‍ ചിത്രം. ഈ വര്‍ഷം മുതല്‍ അവാര്‍ഡ് പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ബോക്‌സ് ഓഫീസ് ആന്‍ഡ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ബാര്‍ബി സ്വന്തമാക്കി.

മികച്ച ടിവി സീരിസ് (മ്യൂസിക്കല്‍കോമഡി) – ദ് ബിയര്‍

മികച്ച ലിമിറ്റഡ് സീരിസ് – ദ് ബിയര്‍

മികച്ച ടിവി സീരിസ് (ഡ്രാമ) – സസെഷന്‍

മികച്ച നടന്‍ (ഡ്രാമ) – കീരാന്‍ കള്‍കിന്‍ (സസെഷന്‍)

മികച്ച നടി (മ്യൂസിക്കല്‍കോമഡി) – അയൊ എഡിബിരി (ദ് ബിയര്‍)

മികച്ച നടി (ഡ്രാമ) – സാറ സ്‌നൂക് (സസെഷന്‍)

മികച്ച സഹനടി (ഡ്രാമ) – എലിസബത്ത് ഡെബിക്കി (ദ് ക്രൗണ്‍)

മികച്ച നടന്‍ (മ്യൂസിക്കല്‍കോമഡി) – ജെറെമി അല്ലെന്‍ (ദ് ബിയര്‍)

മികച്ച സഹനടന്‍ (ഡ്രാമ) – മാത്യു മക്‌ഫെഡ്യെന്‍ (സസെഷന്‍)

മികച്ച നടന്‍ (ലിമിറ്റഡ് സീരിസ്) – സ്റ്റീവന്‍ യോന്‍ (ബീഫ്)

മികച്ച നടി (ലിമിറ്റഡ് സീരിസ്) – അലി (ബീഫ്)