ഓസ്കർ വേദിയിലെ ഉഡായിപ്പുകൾ; മെസ്സി എന്ന നായകുട്ടിയുടെയും ജോൺ സിനയുടെയും വൈറൽ വീഡിയോകൾക്ക് പിന്നിലെ സത്യമെന്ത്?

96ാമത് ഓസ്കർ അവാർഡ് വിതരണചടങ്ങ് എല്ലാംകൊണ്ടും വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നായിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാൻ ജോൺ സീന പൂര്‍ണനഗ്നയായി വേദിയിലെത്തിയത് വലിയ ചർച്ചയായിരുന്നു.

അതുപോലെ തന്നെ ‘അനാറ്റമി ഓഫ് എ ഫാൾ’ എന്ന ചിത്രത്തിലെ സ്നൂപ്പ് എന്ന കഥാപാത്രമായി സ്ക്രീനിലെത്തിയ മെസ്സി എന്ന നായക്കുട്ടി ഓസ്കർ അവാർഡുകൾ വിതരണം ചെയ്യുമ്പോൾ കയ്യടിക്കുന്നത് വലിയ കൗതുകത്തോടെയാണ് സിനിമലോകം നോക്കി കണ്ടത്.

എന്നാൽ ഈ രണ്ട് സംഭവങ്ങൾക്ക് പിന്നിലെ സത്യം മറ്റൊന്നാണ്. മെസ്സി എന്ന നായകുട്ടി ഓസ്കർ വേദിയിൽ എത്തി എന്നുള്ളത് സത്യം തന്നെ എന്നാൽ കയ്യടിച്ചത് മറ്റൊരാളാണ്. മെസ്സി ഇരിക്കുന്ന ബെഞ്ചിന് കീഴെ നായകുട്ടിയുടെ അതേ രൂപത്തിലുള്ള കൈകൾ നിർമ്മിച്ചാണ് കയ്യടിക്കുന്ന രൂപത്തിലാകിയിരിക്കുന്നത്. അതിന്റെ ബിഹൈന്റ് ദി സീൻ വീഡിയോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

May be an image of 3 people

കൂടാതെ ജോൺ സീന വസ്ത്രമില്ലാതെ വന്ന് മികച്ച വസ്ത്രാവതരണത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കുകയും തുടർന്നുള്ള നിമിഷങ്ങളിൽ വേദിയിൽ വെളിച്ചം കുറയുയകയും ആ സമയംകൊണ്ട് ജോൺ സീനയെ വസ്ത്രം ധരിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പൂർണമായും നഗ്നനായി വന്നു എന്ന തരത്തിലാണ് ജോൺ സീനയുടെ വീഡിയോകൾ പ്രചരിച്ചിരുന്നത്. എന്നാൽ സ്കിൻ കളറിനോട് ചേർന്ന അടിവസ്ത്രമാണ് ജോൺ സീന ധരിച്ചിരുന്നത്.