അക്വാമാനും ആംബര്‍ ഹേഡിനെ തോല്‍പ്പിച്ചു, രണ്ടാം ഭാഗത്തില്‍നിന്ന് ഒഴിവാക്കി

മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിനോട് കോടതിയില്‍ തോറ്റതിനു പിന്നാലെ ആംബര്‍ ഹേഡിന് മറ്റൊരു വമ്പന്‍ തിരിച്ചടി കൂടി. ബിഗ് ബജറ്റ് ചിത്രമായ അക്വാമാന്‍ ആന്‍ഡ് ദ് ലോസ്റ്റ് കിങ്ഡത്തില്‍ നിന്നും നടിയെ പൂര്‍ണമായും ഒഴിവാക്കിയെന്നാണ് വിവരം.

അക്വാമാന്റെ രണ്ടാം ഭാഗത്തില്‍നിന്ന് ആംബര്‍ ഹേഡിനെ ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. രണ്ട് മില്ല്യണിലേറെ പേര്‍ ഇത് സംബന്ധിച്ച ഹര്‍ജിയില്‍ ഒപ്പുവെച്ചിരുന്നു. ചേഞ്ച് ഡോട്ട് ഓആര്‍ജി എന്ന വെബ്‌സൈറ്റ് വഴി ഡിജിറ്റലായാണ് ഒപ്പുശേഖരണം നടന്നത്.

സിനിമയില്‍ ആംബര്‍ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിര്‍മാതാക്കള്‍ സമീപിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല.

മേരാ രാജകുമാരിയായാണ് ആംബര്‍ ഹേഡ് അക്വാമാനിലെത്തിയത്. ജേസണ്‍ മോമോ ആണ് നായകന്‍. ആംബര്‍ ഹേഡുമായുള്ള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാ?ഗത്തില്‍ നിന്ന് ഡിസ്‌നി ഒഴിവാക്കിയിരുന്നു.