'വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്'; പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ആംബര്‍ ഹേഡ്

അക്വമാന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി ആംബര്‍ ഹേഡ്. വാര്‍ത്ത തീര്‍ത്തും അസംബന്ധം ആണെന്നാണ് നടി പറയുന്നത്. ‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’ എന്നാണ് നടി അഭ്യൂഹത്തെക്കുറിച്ച് പ്രതികരിച്ചത്.

ബിഗ് ബജറ്റ് ചിത്രമായ അക്വാമാന്‍ ആന്‍ഡ് ദ് ലോസ്റ്റ് കിങ്ഡത്തില്‍ നിന്നും നടിയെ പൂര്‍ണമായും ഒഴിവാക്കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജോണി ഡെപ്പുമായുള്ള കേസ് മൂലമാണ് ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പരഞ്ഞിരുന്നത്.

അക്വാമാന്റെ രണ്ടാം ഭാഗത്തില്‍നിന്ന് ആംബര്‍ ഹേഡിനെ ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. രണ്ട് മില്ല്യണിലേറെ പേര്‍ ഇത് സംബന്ധിച്ച ഹര്‍ജിയില്‍ ഒപ്പുവെച്ചിരുന്നു. ചേഞ്ച് ഡോട്ട് ഓആര്‍ജി എന്ന വെബ്സൈറ്റ് വഴി ഡിജിറ്റലായാണ് ഒപ്പുശേഖരണം നടന്നത്.

മേരാ രാജകുമാരിയായാണ് ആംബര്‍ ഹേഡ് അക്വാമാനിലെത്തിയത്. ജേസണ്‍ മോമോ ആണ് നായകന്‍. ആംബര്‍ ഹേഡുമായുള്ള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാ?ഗത്തില്‍ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു.