ഭാര്യയുടെ ശരീരഭംഗി ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റ്, മണ്ടത്തരം വിളമ്പാതിരിക്കൂ; സൈബര്‍ ആക്രമണത്തില്‍ നിന്ന് നികിനെ രക്ഷിക്കാനെത്തി ആരാധകര്‍

പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക് ജോനാസിന്റെയും ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ഇരുവരുടെയും പുറത്ത് വന്ന ഫോട്ടോകളില്‍ ഒന്നില്‍ നിക് ജോനാസ് പ്രിയങ്കയുടെ മാറിടത്തിലേക്ക് നോക്കുന്ന  ഒരു ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വളരെ മോശമായാണ് പലരും ഇതിനോട് പ്രതികരിച്ചത്. ചിലര്‍ നിക്കിനെ ഇതിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു.

സൈബര്‍ ആക്രമണം കനത്തപ്പോള്‍ നിക് ജോനാസിന്റെ രക്ഷയ്ക്കായി ആരാധകര്‍ രംഗത്ത് വന്നു. പ്രിയങ്ക അദ്ദേഹത്തിന്റെ ഭാര്യയാണ്. ഭാര്യയുടെ ശരീര ഭംഗി ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ആരാധകരുടെ ചോദ്യം. നിക് പാശ്ചാത്യ രീതിയില്‍ വളര്‍ന്ന വ്യക്തിയാണ്. ഭാര്യയോട് സ്‌നേഹം പരസ്യമായി കാണിക്കാന്‍ മടിക്കാത്തത് നല്ല കാര്യമാണ് എന്നിങ്ങനെ നിരവധി കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വന്നു.

2018 ലാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹം കഴിക്കുന്നത്. ഇരുവരും 2017 മുതല്‍ ഡേറ്റിംഗിലായിരുന്നു. പ്രായവ്യത്യാസം മൂലം ഇരുവരും അന്നേ ചര്‍ച്ചയായിരുന്നു. വിവാഹ കഴിക്കുമ്പോള്‍ നിക് ജോനാസിന്റെ പ്രായം 26 ആണ്. പ്രിയങ്ക ചോപ്രയ്ക്ക് 36 ഉം.

പത്ത് വയസ്സ് പ്രായ വ്യത്യാസമുള്ള നിക് ജോനാസിനെ വിവാഹം ചെയ്തതിന് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ടിരുന്നു. കൂടാതെ വംശീയ അധിക്ഷേപവും വര്‍ണവിവേചനപരമായ പ്രസ്താവനകളും പ്രിയങ്കയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.