“വാരിക്കുഴിയിലെ കൊലപാതകം” എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം “യുവ”ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് നിര്‍മ്മിക്കുന്നത്.
ഡയാന ഹമീദ്, നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്, ഇന്ദ്രന്‍സ്, സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോന്, ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Read more
രാഷ്ട്രീയ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ കോമഡിക്കും പ്രധാന്യമുണ്ടാകുമെന്ന് സംവിധായകന് പിങ്കു പീറ്റര്‍ പറഞ്ഞിരുന്നു. സജിത് പുരുഷന് ആണ് ഛായാഗ്രഹണം. സംഗീതം ഗോപിസുന്ദര്‍.