'മൂത്തോന്' ശേഷം വീണ്ടും ഗീതു മോഹൻദാസ്; 'യാഷ് 19' വമ്പൻ അപ്ഡേറ്റ് പുറത്ത്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ  1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് സിനിമകൾക്ക് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്.

No photo description available.

‘യാഷ് 19’ എന്ന ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്കാര ജേതാവായ ഗീതു മോഹൻദാസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Jeremy Chan/Getty Images

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. യാഷ് തന്നെയാണ് തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ അപ്ഡേറ്റ് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷൻ ഹൗസായ കെവിഎൻ പ്രൊഡക്ഷൻസും സഹകരിച്ചുള്ള പോസ്റ്റിൽ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബർ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്നാണ് യാഷ് പറഞ്ഞിരിക്കുന്നത്.

Read more

കെജിഎഫ് സിനിമകൾക്ക് ശേഷം മറ്റ് സിനിമകൾ ഒന്നും തന്നെ യാഷിന്റെതായി പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ യാഷ് 19 ന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാൽ പ്രീ- റിലീസ് ഹൈപ്പ് നല്ലപോലെ യാഷ് 19 നുണ്ട്.