എന്റെ മടിയില്‍ കിടന്ന് അവള്‍ മരിച്ചു, ആ വേദന ഇപ്പോഴും വിജയ്‌യെ വേട്ടയാടുന്നുണ്ട്..: ചന്ദ്രശേഖര്‍

തമിഴകത്ത് മാത്രമല്ല, കേരളത്തിലും വിദേശത്തും ‘ലിയോ’ സൂപ്പര്‍ ഹിറ്റ് ആണ്. 600 കോടിയിലേക്ക് കുതിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ വിജയ്ക്ക് താരമൂല്യം ഏറിയിരിക്കുകയാണ്. അപ്പോഴും താരത്തിന്റെ മനസില്‍ കരകയറാനാകാത്ത ഒരു വിഷമമുണ്ട് എന്ന് വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖറും അമ്മ ശോഭ ചന്ദ്രശേഖറും തുറന്നു പറഞ്ഞിട്ടുണ്ട്..

വിജയ്‌യുടെ സഹോദരി വിദ്യ മൂന്നര വയസിലാണ് അസുഖ ബാധിതയായ മരിക്കുന്നത്. അതിന്റെ ഷോക്കില്‍ നിന്നും വിജയ് ഇന്നുവരെയും മുക്തനായിട്ടില്ല എന്നാണ് ഇവര്‍ ഒരിക്കല്‍ വ്യക്തമാക്കിയത്. ”ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് മകള്‍ വിദ്യയെ ആണ്. മൂന്നര വയസില്‍ ആണ് അവള്‍ മരിക്കുന്നത്.”

”അവള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം അതിമനോഹരം ആയിരുന്നേനെ. ഞങ്ങളുടെ വീട്ടില്‍ എല്ലാവരും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ആ ഷോക്കില്‍ നിന്നും വിജയ് ഇതുവരെ മുക്തനായിട്ടില്ല. യഥാര്‍ത്ഥത്തില്‍ വിദ്യ ജനിച്ചതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്.”

”അവളരെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പതിയെ പതിയെ ഞങ്ങള്‍ ഉയര്‍ന്നുവരിക ആയിരുന്നു. അപ്പോള്‍ മുതലാണ് പണം കാണാന്‍ തുടങ്ങിയത്. എല്ലാം തന്നിട്ട് അവള്‍ അങ്ങ് പോയി. ആ പ്രായത്തിലും അവള്‍ നന്നായി പാടുമായിരുന്നു. വിജയ്‌യെ ഡെയ് അണ്ണാ എന്നെ വിളിക്കൂ. മരിക്കുന്ന ദിവസം ഷൂട്ടിങ്ങിന് പോകാന്‍ വേണ്ടി ഞാന്‍ ഇറങ്ങി.”

”പക്ഷേ വിദ്യ എന്റെ കയ്യില്‍ പിടിച്ച് പോകണ്ട എന്ന് പറഞ്ഞ് ബഹളം വച്ചു. അപ്പ പോയി വരാം എന്ന് പറഞ്ഞ് എടുത്തു പൊക്കിയതും അവളുടെ വായില്‍ നിന്നും ചോര വന്നു. ഡോക്ടര്‍ വന്ന് നോക്കിയപ്പോള്‍ രക്ഷയില്ലെന്ന് പറഞ്ഞു. എന്റെ മടിയില്‍ കിടന്ന് തന്നെ അവള്‍ മരിച്ചു. വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞെു. ആ ഷോക്ക് ഇപ്പോഴും വിജയ്ക്കുണ്ട്” എന്നായിരുന്നു ചന്ദ്രശേഖര്‍ പറഞ്ഞത്.