മോഹന്‍ലാല്‍ ഓരോ ദിവസവും പറയുന്ന മണ്ടത്തരം ഞാന്‍ ആഴ്ചയില്‍ വീഡിയോ ആക്കും, മാരാര്‍ ഒരു അല്‍പ്പന്‍ ആണ്: സംവിധായകനെതിരെ ചെകുത്താന്‍

സിനിമ ഡീഗ്രേഡ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച അഖില്‍ മാരാര്‍ക്ക് മറുപടിയുമായി വ്‌ളോഗര്‍ ചെകുത്താന്‍. വ്‌ളോഗറുടെ വീഡിയോ കുറിപ്പും സംവിധായകന്‍ പങ്കുവച്ചിരുന്നു. ‘ഇവനെ പോലെയുള്ളവരാണ് മലയാള സിനിമയുടെ ശാപം’ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകളെ വിമര്‍ശിക്കുന്ന വീഡിയോയാണ് പങ്കുവച്ചത്.

സിനിമകള്‍ കണ്ട് പഠിച്ചിട്ട് മാത്രമേ വിമര്‍ശിക്കാവൂ എന്നും പറഞ്ഞ് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. സംവിധായകനുള്ള മറുപടിയുമായാണ് വ്‌ളോഗര്‍ രംഗത്തെത്തിയിരിക്കുന്നത്. അഖില്‍ മാരാരെ വിമര്‍ശിച്ചാണ് ചെകുത്താന്റെ വാക്കുകള്‍. സംവിധായകന്‍ അല്പ്പനാണെന്നും താന്‍ എന്ത് കണ്ടാലും അഭിപ്രായം പറയുമെന്നും വ്‌ളോഗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ചെകുത്താന്റെ വാക്കുകള്‍:

ഈ അഖില്‍ മാരാര്‍ എന്ന് പറഞ്ഞ ഒരാള് അയാളെ പറ്റി കുറച്ച് വീഡിയോകളെല്ലാം കഴിഞ്ഞ ദിവസം തൊട്ട് ഇടുന്നുണ്ട്. കാരണം എന്താണെന്ന് വച്ചാല്‍ ഒരു ഇന്ററസ്റ്റിംഗ് ടോപിക് ആയതുകൊണ്ട് തന്നെയാണ്. ആ മനുഷ്യന്‍ ഇറങ്ങി വന്ന് പറയുന്ന വിഡ്ഢിത്തരങ്ങള്, ചെറുപ്പക്കാരനാണ്, കാണിക്കുന്ന പോഴത്തരങ്ങള് ഇതെല്ലാം കൂടി കൂട്ടി നോക്കിയപ്പോ കൊള്ളാം. ഒത്തിരി പറയാനവുണ്ട്. നമ്മള് ഈ ഗ്രീഷ്‌മേടെ കാര്യമൊക്കെ പറയുന്നില്ലേ, മോഹന്‍ലാല്‍ പിന്നെ ആഴ്ചയില്‍ ആഴ്ചയില്‍ മണ്ടത്തരം പറയുന്നതു കൊണ്ട്, എല്ലാ ദിവസം മണ്ടത്തരം പറയും ഞാന്‍ ആഴ്ചയില്‍ രണ്ട് മണ്ടത്തരം എടുക്കും.

എന്നിട്ട് അതിനെ കുറിച്ച് ഞാന്‍ ഒരു വീഡിയോ എടുക്കും. അയാളുടെത് ഒരു മോശം ക്യാരക്ടര്‍ ആണ്. ആദ്യം പുള്ളി പറയുന്നത് എന്താണെന്ന് വച്ചാല്‍, റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ വന്ന് ‘കൊറിയയില്‍ ആരും വിമര്‍ശിക്കാറില്ല അതുകൊണ്ട് വിമര്‍ശിക്കാന്‍ പാടില്ല’ എന്ന് ഇതൊരു മണ്ടത്തരമാണ്. അയാള് എന്റെ വീഡിയോ ‘മലയാള സിനിമയുടെ ശാപം ഇവനെ പോലുള്ളവരാണ്’ എന്ന് പറഞ്ഞ് ടൈറ്റില്‍ ഒക്കെയിട്ട് പോസ്റ്റ് ചെയ്തു. അപ്പോഴാണ് ഞാന്‍ അറിയുന്നത് ഇങ്ങനെയൊരു ഊള ഇവിടെയുണ്ടെന്ന്.

അപ്പോ ഞാന്‍ മലയാള സിനിമയുടെ ശാപം എന്ന് പറഞ്ഞ് വീഡിയോ ഇട്ട്. അയാള് അല്‍പ്പനാണ്. വന്ന് ഇരുന്ന് ഷര്‍ട്ട് ഒന്ന് മാറ്റിയിടും. അയാള് ബിജിഎം ഒക്കെയുള്ള വീഡിയോ ഇട്ട് വന്ന് പറയുകയാണ് എനിക്ക് തലയ്ക്ക് വെളിവില്ല, സുഖമില്ല എന്നൊക്കെ.. ലൂസിഫര്‍ ഞാന്‍ കാണാതെ അഭിപ്രായം പറഞ്ഞു എന്നൊക്കെ പറഞ്ഞു. അപ്പോ അതിനെതിരെ വീഡിയോ ഇട്ടു. പിന്നെ അവന്‍ ഒരു ഇന്റര്‍വ്യൂവില്‍ വരുന്നു. ഒരു പടം എങ്ങാനും സംവിധാനം ചെയ്തിട്ടുണ്ട്. അതോണ്ട് മീഡിയാക്കാരുമായി കുറച്ച് അടുപ്പമുണ്ട്.

ഒരു ചാനലില്‍ ഓട്ടോ വിളിച്ചാണോ അവിടെ എത്തിയത് എന്ന് തോന്നുന്നു. അത് എന്തിനാ പോകുന്നത് എന്തിനാ പോയതെന്നും എനിക്ക് അറിയാം. അതും പാളി. പുള്ളി ഉദ്ദേശിച്ച അത്രയും ശ്രദ്ധ കിട്ടുന്നില്ല, ആളുകള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് പുള്ളി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്. മരക്കാര്‍ കണ്ടിട്ട് സൂപ്പര്‍ ആണ് കാണാം എന്ന് പറഞ്ഞ ആളാണ്. നാട്ടുകാര്‍ കണ്ട് തെറിവിളിച്ച പടമാണ്. ധൈര്യമായിട്ട് വന്നിരുന്ന് കാണാം, ഭയങ്കര ഡീഗ്രേഡിംഗ് ആണെന്ന് പറയും എന്നൊക്കെ പറഞ്ഞ്. എന്നിട്ട് ഈ മരക്കാര്‍ എന്തായി. ഞാന്‍ ഇതൊന്നും കണ്ടിട്ട് അല്ല അഭിപ്രായം പറയുന്നത്.