മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി വിനോദ് സാം പീറ്റര്‍ ഒരുക്കിയ 'പഗ്‌ല്യാ'

മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍ ഒരുക്കിയ മറാത്തി ചിത്രം “പഗ്‌ല്യാ” മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുത്തു. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് “പഗ്‌ല്യാ”യുടെ ഇതിവൃത്തം.

ഇതിനോടകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 45 ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡുകളില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡ്‌സില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാ ചിത്രം കൂടിയാണ് പഗ്‌ല്യാ.

മികച്ച നടന്‍-ഗണേഷ് ഷെല്‍ക്കെ, മികച്ച നടി-പുനം ചന്ദോര്‍ക്കര്‍, മികച്ച പശ്ചാത്തല സംഗീതം-സന്തോഷ് ചന്ദ്രന്‍. ലണ്ടന്‍, കാലിഫോര്‍ണിയ, ഇറ്റലി, ഓസ്‌ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇറാന്‍, അര്‍ജന്റീന, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗീകാരങ്ങളും, പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പുനെയിലും പരിസരപ്രദേശങ്ങളിലുമായാണ് പഗ്‌ല്യാ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ഛായാഗ്രാഹകന്‍ രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ സച്ചിന്‍കൃഷ്ണ, വിഷ്ണു കുമാര്‍ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്റെ ബാനറില്‍ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും. പി.ആര്‍.ഒ-പി.ആര്‍.സുമേരന്‍.

May be an image of text that says "MOSCOW INTERNATIONAL FILM FESTIVAL WINNER BEST FOREIGN LANGUAGE FEATURE PROUDLY PRESENTED TO PUGLYA Vinod Sam Peter FOR CREATING ART, EVEN IN THE MOST COMPLEX TIMES OF OUR FILM INDUSTRY. APRIL 2021 cu FOUNDER FOUNDER/DIRECTOR DIRECTOR Sf PRESIDENT"