'ആയാം ദ ബട്ട് യു ആര്‍ നോട്ട് ദ'; ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്‍

ചിന്ത ജെറോമിനെ പരിഹസിച്ച് നടന്‍ വിനായകന്‍. ചിന്തയുടെ ചിത്രത്തിനൊപ്പം ‘ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ’ എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി ചിന്തയുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങളില്‍ പെടുന്ന സാഹചര്യത്തിലാണ് നടന്റെ പ്രതികരണം.

സീറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവില്‍ വിവാദത്തില്‍ പെടുന്നത്.

Read more

ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് അതിന് മുന്‍പ് ട്രോള്‍ ചെയ്യപ്പെട്ടത്. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ ഓസ്‌കര്‍ പോസ്റ്റ് അവര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.