തമിഴ്നടന്‍ വിക്രം നായകനായ സ്കെച്ച് തീയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് . അതിനിടയില്‍ താരത്തിന്റെ പുതിയ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ പുറത്തുവന്നിരുന്നു. ധ്രുവനച്ചത്തിരം ഏപ്രില്‍ 14നും സാമിസ്ക്വയര്‍ ഈദിനും ഇതുവരെ പേരിടാത്ത മറ്റൊരു ചിത്രം ക്രിസ്തുമസിനും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ കൂടി കൂട്ടിവായിച്ചാല്‍ വിക്രമിന്റെ ചിത്രങ്ങള്‍ക്ക് ബോളിവുഡ് താരരാജാക്കന്മാരായ അക്ഷയ് കുമാര്‍, സല്മാന് ഖാന്, ഷാരൂഖ് ഖാന് എന്നിവരുടെ സിനിമകളോടാണ് മത്സരിക്കേണ്ടി വരുന്നെന്ന് വ്യക്തം. രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം 2.0 ധ്രുവനച്ചത്തിരത്തിന്റെ അതേ റിലീസ് തീയതിയില്‍ ഏപ്രില്‍ 14നു തന്നെ തീയേറ്ററുകളിലെത്തും. ഈ രജനി ചിത്രത്തിന് ആരാധകരുടെ വന്‍തിരക്കു തന്നെ പ്രതീക്ഷിക്കാം.
Read more
ധ്രുവനച്ചത്തിരത്തിന് ഇത് ഭീഷണിയാകുമോ എന്നും അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. താരത്തിന്റെ സാമിസ്ക്വയര്‍ റിലീസാവുന്ന ഈദില് തന്നെ സല്മാന് ഖാന്റെ റേസ് 3 റിലീസാവും അതു പോലെ തന്നെ ഷാരൂഖ്- എല്‍ റായി ചിത്രം ക്രിസ്തുമസിനും എത്തുമെന്നാണ് വാര്‍ത്തകള്‍. റിലീസ് തീയതികളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.