അംഗവൈകല്യമുള്ള ആരാധകനൊപ്പം നിലത്തിരുന്ന് വിജയ് സേതുപതിയുടെ 'ഉമ്മ' സെൽഫി

മക്കൾ സെൽവൻ വിജയ് സേതുപതി സിംപ്ലിസിറ്റിയിലൂടെ വീണ്ടും ആരാധകമനം കവരുന്നു. നാഴികയ്ക് നാൽപ്പത് തവണ “ആരാധകരില്ലെങ്കിൽ താനില്ല” എന്നു പറയുന്ന വിജയ് സേതുപതി ഇപ്പോൾ അംഗവൈകല്യമുള്ള ആരാധകനൊപ്പം നിലത്തിരുന്ന് എടുത്ത സെൽഫിയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

അംഗവൈകല്യമുളള ആരാധകനൊപ്പം ഫോട്ടോയെടുക്കാനാണ് മക്കൾ സെൽവൻ വിജയ് നിലത്തിരുന്നത്. നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോൺ കൈയ്യിൽ വാങ്ങി ഫോട്ടോ പകർത്തുകയായിരുന്നു. അതിനുശേഷം ആരാധകന്റെ കവിളിൽ ഉമ്മവച്ച് സെൽഫിയെടുക്കുകയും ചെയ്തു.

മറ്റു താരങ്ങളിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഈ സിംപ്ലിസിറ്റി ആണെന്നായിരുന്നു സോഷ്യൽ മീഡിയയുടെ ഭാഷ്യം.