വിജയ്ക്ക് എന്ത് സംഭവിച്ചു? തലയ്ക്കും കൈക്കും പരിക്ക്! വീഡിയോ

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘ദ ഗോട്ട്’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് വിജയ്ക്ക് അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ തന്റെ വോട്ട് രേഖപ്പെടുത്താനായി വിജയ് റഷ്യയില്‍ നടക്കുന്ന ചിത്രീകരണം നിര്‍ത്തിവച്ച് ചെന്നൈയില്‍ എത്തിയിരുന്നു. വോട്ട് ചെയ്യാനെത്തിയ വിജയ്‌യുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

വിജയ്യുടെ തലയ്ക്കും കൈക്കും പരിക്കേറ്റതായാണ് വീഡിയോകളിലും ചിത്രങ്ങളിലും കാണാനാവുക. എന്നാല്‍ താരത്തിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായ വിവരങ്ങള്‍ ഇല്ല. നീലാങ്കരയിലുള്ള ബൂത്തില്‍ ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

തമിഴക വെട്രിക്ക് കഴകം എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കുന്നില്ലെങ്കിലും ഷൂട്ടിംഗ് നിര്‍ത്തിവച്ച് വോട്ട് ചെയ്യാനെത്തിയ വിജയ്യുടെ തീരുമാനം ചര്‍ച്ചയായിട്ടുണ്ട്.

പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചും ആയിരുന്നു ആരാധകര്‍ വിജയ് പോളിങ് ബൂത്തിലെത്തിയത് ആഘോഷമാക്കിയത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേല്‍പ്പ് ആയിരുന്നു വിജയ്ക്ക് ലഭിച്ചത്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ദ ഗോട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയാണ് വിജയ് റഷ്യയില്‍ പോയത്.

ഗോട്ടിന്റെ ഷൂട്ടിനിടെയാണ് താരം വോട്ട് ചെന്നൈയില്‍ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനായി മീശയും താടിയും വിജയ് കളഞ്ഞിരുന്നു. അതേ ലുക്കിലാണ് താരം ഇപ്പോഴുമുള്ളത്. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരവും ടീമുമും റഷ്യയില്‍ എത്തിയത്.