നാല് നായികമാര്‍, വ്യത്യസ്ത ലുക്കുകളില്‍ വിജയ് ദേവരകൊണ്ട; 'വേള്‍ഡ് ഫെയ്മസ് ലൗവര്‍' ടീസര്‍

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. “വേള്‍ഡ് ഫെയ്മസ് ലൗവര്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാവും വിജയ് എത്തുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ക്രാന്തി മാധവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.