കാശുള്ളവര്‍ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാറുണ്ട്, പക്ഷേ; നയന്‍താരയെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ

സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടാല്‍ നിസ്വാര്‍ഥമായി സഹായം ചെയ്യുന്ന സ്വഭാവമാണ് നടന്‍താരയ്‌ക്കെന്ന് ജിവിതപങ്കാളി വിഘ്‌നേഷിന്റെ അമ്മ. ഒരിക്കല്‍ വീട്ടില്‍ ജോലി ചെയ്ത സ്ത്രീ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട നയന്‍താര കാരണം ചോദിച്ചറിയുകയും സാമ്പത്തികമായി അവരെ സഹായിച്ചുവെന്നും വിഘ്‌നേഷിന്റെ അമ്മ മീന കുമാരി പറഞ്ഞു. ഒരു മീഡിയ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് മീന കുമാരി മനസ്സുതുറന്നത്.

ഞങ്ങളുടെ വീട്ടില്‍ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേരാണ് സഹായത്തിനുണ്ടായിരുന്നത്. ഒരിക്കല്‍ ഒരു സ്ത്രീ സങ്കടപ്പെടുന്നത് കണ്ട് നയന്‍ അവരോട് കാരണം ചോദിച്ചു. തനിക്ക് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ വേണമെന്നുമാണ് അവര്‍ പറഞ്ഞത്. ഇത് കേട്ടയുടനെ മകള്‍ കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ കൊടുക്കുകയായിരുന്നു. ഞാന്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു.

എന്നാല്‍ കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കുന്നുള്ള ഒരു മനസാണ് വേണ്ടത്. അങ്ങനെയാണ് നയന്‍താര. ആ സ്ത്രീയും ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നയന്റെ അമ്മ കേരളത്തില്‍ നിന്ന് വന്നപ്പോള്‍ അവര്‍ക്ക് തന്റെ സ്വര്‍ണ്ണ വള സമ്മാനിച്ചിരുന്നു, മീന കുമാരി പറഞ്ഞു.

Read more

2015-ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷത്തെ ലിവിങ് റിലേഷനു ശേഷം 2022 ജൂണില്‍ നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി. അടുത്തിടെ സറോഗസിയിലൂടെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകുകയും ചെയ്തിരുന്നു.