സ്റ്റാന്‍ഡപ്പില്‍ കാണാന്‍ കഴിയുന്നത് യഥാര്‍ത്ഥ നിമിഷയെ: വിധു വിന്‍സെന്റ്

മാന്‍ഹോള്‍” എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളചലച്ചിത്രലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായികയാണ് വിധു വിന്‍സെന്റ്. നിമിഷ സജയനും രജിഷ വിജയനും നായികമാരായി എത്തുന്ന “സ്റ്റാന്‍ഡ് അപ്പ്” എന്ന കോമേഴ്‌സ്യല്‍ ചിത്രവുമായാണ് സംവിധായികയുടെ രണ്ടാം വരവ്. സ്റ്റാന്‍ഡപ്പ് ഈമാസം 29-ന് തിയേറ്ററിലെത്തുമ്പോള്‍ സിനിമയെക്കുറിച്ച് വിധു പറയുന്നതിങ്ങനെ.

ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സ്റ്റാന്‍ഡ് അപ്പ്. കോമഡിയിലൂടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ എഴുന്നേറ്റുനില്‍പ്പിന്റെ കഥയെന്നു വേണമെങ്കില്‍ പറയാം. രജിഷയും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങള്‍. സാധാരണ കണ്ടതില്‍നിന്ന് വ്യത്യസ്തമായി യഥാര്‍ഥ നിമിഷയെ സ്റ്റാന്‍ഡ് അപ്പില്‍ കാണാം. രജിഷ തന്റേതായ രീതിയില്‍ അഭിനയിക്കുന്ന ആളാണ്. വിധു പറഞ്ഞു.

നിമിഷ സജയനും രജീഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്റപ്പ് കോമേഡിയനായ കീര്‍ത്തിയുടേയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടോബിന്‍ തോമസാണ് ഛായാഗ്രഹണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോക്, വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.