ബാലകൃഷ്ണ നായകനാകുന്ന 'വീരസിംഹ റെഡ്ഡി'; റിലീസ് പ്രഖ്യാപിച്ചു

നന്ദമുരി ബാലകൃഷ്ണ, പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘വീരസിംഹ റെഡ്ഡി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വര്‍ഷം ജനുവരി 12ന് ഈ സിനിമ തിയേറ്ററുകളില്‍ എത്തും. ഗോപിചന്ദ് മാലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പുഷ്പ’ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രുതി ഹാസന്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഴുത്തുകാരന്‍ സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

റിഷി പഞ്ചാബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.പ്രശസ്ത ദേശീയ അവാര്‍ഡ് ജേതാവായ ക്രാഫ്റ്റ്‌സ്മാന്‍ നവിന്‍ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈനറും നിര്‍വ്വഹിക്കുന്നു.

Read more

രാം-ലക്ഷ്മണ്‍ ജോഡിയും വെങ്കട്ടും ചേര്‍ന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചന്തു രവിപതിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ഹൈദരാബാദിലാണ് നടക്കുന്നത്. പബ്ലിസിറ്റി: ബാബ സായ് കുമാര്‍. പിആര്‍ഒ: ശബരി.