'ബാഹുബലി 3യില്‍ നായികയായി അഭിനയിക്കാന്‍ വീണയെ രാജമൗലി വിളിച്ചു എന്ന് കേട്ടത് നേരാണല്ലേ'; നടിയുടെ മറുപടി വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റിന് നടി വീണ നായര്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. വീണയുടെ യൂട്യൂബ് ചാനലായ വീ വൈബ്‌സിന് പുതിയ കവര്‍ സോംഗ് ഒരുക്കിയിരുന്നു. ഈ വീഡിയോ ലോഞ്ച് പ്രഖ്യാപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റിനാണ് രസകരമായ മറുപടി വീണ നല്‍കിയിരിക്കുന്നത്.

കച്ച മുറുക്കി വീണ്ടും കളരി തറയിലേക്ക് എന്ന കവര്‍ സോംഗിന്റെ പോസ്റ്ററാണ് വീണ പങ്കുവെച്ചത്. “”അപ്പോ വീണയെ, ബാഹുബലി 3യില്‍ നായികയായി അഭിനയിക്കാന്‍ രാജമൗലി വിളിച്ചു എന്ന് കേട്ടത് നേരാണല്ലേ”” എന്നാണ് അരുണ്‍ കുമാര്‍ എന്ന ആരാധകന്‍ കമന്റ് ചെയ്തത്. പിന്നാലെ വീണയുടെ മറുപടിയും എത്തി.

“”അറിഞ്ഞോ അത്… ശേ രഹസ്യമായി വെച്ചതായിരുന്നു”” എന്നാണ് വീണയുടെ മറുപടി. ഈ കമന്റുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. കളരി അഭ്യസിക്കുന്ന വീണയുടെ കവര്‍ സോംഗും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Veena Nair 2

Veena Nair Comment

ടെലിവിഷന്‍ രംഗത്തു നിന്നും സിനിമയിലെത്തിയ വീണ വെള്ളിമൂങ്ങ, തിലോത്തമ, ആടുപുലിയാട്ടം, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായി. ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.