'എനിക്ക് വോട്ട് ചെയ്യില്ലേ? 2021-ലെ മുഖ്യന്‍ ഞാനാണ്'; രജനികാന്തിനെ ട്രോളി വടിവേലു- വീഡിയോ

രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഹാസ്യതാരം വടിവേലു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്നലെ ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാകാനോ നിയമസഭാ അംഗമാകാകാനോ ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും രജനികാന്ത് പറഞ്ഞിരുന്നു. അടുത്ത മാസം പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ തലപ്പത്തു നിന്നും ഭരണം നിയന്ത്രിക്കാനാണ് ശ്രമമെന്ന് രജനികാന്ത് വ്യക്തമാക്കിയത്.

തിരുച്ചെണ്ടുര്‍ ക്ഷേത്രദര്‍ശനത്തിനിടെയായിരുന്നു വടിവേലുവിനോട് മാധ്യമപ്രവര്‍ത്തകര്‍ രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചത്. “”അടുത്ത വര്‍ഷം മുഖ്യമന്ത്രിയാകുന്നത് ഞാനാണ്, നിങ്ങള്‍ എല്ലാവരും എനിക്ക് വോട്ട് ചെയ്യില്ലേ”” എന്നായിരുന്നു വടിവേലുവിന്റെ മറുപടി.