കൊറോണ ഗാനം ആലപിച്ച് വടിവേലു; ഹൃദയത്തിലാണ് പതിച്ചതെന്ന് സോഷ്യല്‍ മീഡിയ

കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. സുരക്ഷിതരായി തുടരാനുള്ള സന്ദേശങ്ങള്‍ പങ്കുവച്ച് സിനിമാതാരങ്ങളെല്ലാം രംഗത്തെത്താറുണ്ട്. എന്നാല്‍ കൊറോണ ഗാനം ആലപിച്ചാണ് ഹാസ്യ താരം വടിവേലു എത്തിയിരിക്കുന്നത്. താരത്തിന്റെ കൊറോണ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ വീട്ടില്‍ സുരക്ഷിരായിരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ വടിവേലു പങ്കുവച്ചിരുന്നു. പിന്നാലെയാണ് കൊറോണ ഗാനം ആലപിച്ചെത്തിയരിക്കുന്നത്. “കൊറോണയെ ജയിക്കാം” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഗാനം ഹൃദയത്തിലാണ് പതിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍.

അതേസമയം, 12,380 പേര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 414 ആളുകള്‍ മരിച്ചു. 1,489 പേര്‍ രോഗവിമുക്തരായി.