‘ബ്രൂസ് ലിയാകാൻ  ഉണ്ണി മുകുന്ദൻ ; സംവിധാനം വൈശാഖ്; തിരക്കഥ ഉദയ് കൃഷ്ണ

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു  ‘ബ്രൂസ്‌ ലി’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ് തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്.

ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്തത്.

ഒരു കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ മാസ് ഗെറ്റപ്പാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണാനാകുക.

കോവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021ൽ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കും‌മെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന “മേപ്പടിയാൻ” എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുവാൻ തയാറെടുക്കുന്നത്.