ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ഇടാമെന്ന് കരുതി; ലിയോയില്‍ ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് വിചാരിച്ചെന്ന് മന്‍സൂര്‍ അലി ഖാന്‍; പൊട്ടിത്തെറിച്ച് നടി

‘ലിയോ’യിലെ സഹനടിയായ തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. വിജയ് നായകനായെത്തിയ ലിയോയില്‍ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീന്‍ ഇല്ലാത്തതിനാല്‍ നിരാശനാണെന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയെ അപമാനിച്ച് സംസാരിച്ചത്.

‘എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീന്‍ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് തൃഷയും രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു.

‘മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈംഗികഹ, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’- തൃഷ എക്‌സില്‍ കുറിച്ചു.

Read more

വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.