ട്രാന്‍സിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ആംസ്റ്റര്‍ഡാമിലല്ല; ഫോര്‍ട്ട്കൊച്ചിയില്‍ സെറ്റിട്ടത്

രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ അന്‍വര്‍ റഷീദ് ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ മോട്ടിവേഷന്‍ സ്പീക്കറുടെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങല്‍ നടക്കുന്നത് ആംസ്റ്റര്‍ഡാമിലാണ്. എന്നാല്‍ ആ രംഗങ്ങള്‍ അവിടെയല്ല ചിത്രീകരിച്ചത്. ഫോര്‍ട്ട്കൊച്ചിയില്‍ സെറ്റിട്ടാണ് ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്.

ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമല്ല. അതിനാല്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ റെഡ് ഡിസ്ട്രിക്ട് ഉണ്ടാക്കിയെടുത്തു. ഫഹദ് ഫാസില്‍ റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഫോര്‍ട്ട്കൊച്ചിയിലെ സെറ്റില്‍ വെച്ചാണ്.

trance-set

ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അമല്‍ നീരദ് ആയിരുന്നു.