ക്യാമറാമാനെ ടൊവിനോ കൊന്നു! ജിമ്മിലെ അവസ്ഥ കഷ്ടം, വീഡിയോ

നടന്‍ ടൊവിനോ തോമസ് പങ്കുവെച്ച വീഡിയോയും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയി കൊണ്ടിരിക്കുന്നത്. ജിമ്മിലെ ഒരു വീഡിയോ കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യാന്‍ പോയതായിരുന്നു താരം. അവിടെ നിന്നും ഒരു ബോള്‍ തൊഴിക്കുന്ന വീഡിയോ ആണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഡിയ്ക്കൊപ്പം പങ്കുവെച്ച ഫോട്ടോയായിരുന്നു രസകരമായ കാര്യം. ടൊവിനോ തൊഴിച്ച പന്ത് നേരെ വന്ന് കൊണ്ടത് ക്യാമറയിലേക്കായിരുന്നു. ശേഷം ക്യാമറമാന്റെ അവസ്ഥയായിരുന്നു ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത്. സര്‍കാസം ആണെന്ന് ക്യാപ്ഷനില്‍ സൂചിപ്പിച്ച് കൊണ്ടാണ് ഈ വീഡിയോ ടൊവിനോ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/B8oq5zdjLLK/

ഫോണ്‍ മരിച്ചു, ടൊവിനോ കൊന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനും വീഡിയോയ്ക്കും ലഭിക്കുന്നത്. ബേസില്‍ ജോസഫ്, രാജ് കലേഷ്, അനു സിത്താര തുടങ്ങി സിനിമാ നടീനടന്മാരും ടൊവിനയോയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.