ആദ്യ ഓഡിഷനില്‍ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു: ദുരനുഭവം വെളിപ്പെടുത്തി ടൊവിനോ തോമസ്

സിനിമയില്‍ എത്തുന്നതിന് മുമ്പ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. സിനിമയുടെ പേരും പറഞ്ഞ് ഫ്രോഡ് പണി കാണിക്കുന്നവരുടെ അടുത്തേക്കാണ് എത്തിപ്പെട്ടത്. ആദ്യ ഓഡിഷനെത്തിയപ്പോള്‍ ഒന്നര ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടതായാണ് ടൊവിനോ പറയുന്നത്.

“”ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. അഭിനയിക്കാന്‍ ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു. അത്രയും പണം നല്‍കാന്‍ പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ വേറൊരു വേഷമുണ്ട് അപ്പോള്‍ ഒരു ലക്ഷം ആയി. അയ്യായിരം രൂപ പോലും കൈയ്യിലില്ലെന്ന് പറഞ്ഞു. അപ്പോള്‍ അമ്പതിനായിരം ആയി. ഞാന്‍ പറഞ്ഞു ചേട്ടാ ജീവിതത്തില്‍ കണ്ടിട്ടില്ല അത്രയും രൂപ”” എന്നാണ് ഒരു അഭിമുഖത്തില്‍ ടൊവിനോ പറയുന്നത്.

ശരിക്കും അങ്ങനെ ഒരു ആളും ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നും ഒരു റൂമും എടുത്ത് വെറുതേ ഇരിക്കുകയായിരുന്നുവെന്നും ടൊവിനോ വ്യക്തമാക്കി. മലയാള സിനിമയില്‍ കഴിവിന് മാത്രമാണ് സ്ഥാനം കുറുക്ക് വഴികള്‍ തേടരുതെന്നും ടൊവിനോ പറഞ്ഞു.