ദുല്‍ഖര്‍ സല്മാന് ചിത്രം “കുറുപ്പി”ല്‍ ടൊവീനോ തോമസും എത്തുമെന്ന് സൂചനകള്‍. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി കുറുപ്പായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ടൊവീനോയും കുറുപ്പിന്റെ ഭാഗമായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമാണിത്.
“എടക്കാട് ബറ്റാലിയന്”, “കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ്” എന്നീ ചിത്രങ്ങളുമായി തിരക്കിലാണ് ടൊവീനോ. കുറുപ്പില്‍ ദുല്‍ഖറിനൊപ്പം സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷങ്ങളായിരിക്കും അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വെ ഫെയര്‍ ഫിലിംസ് എം സ്റ്റാര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read more
1984-ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു പിന്നീട് ഒളിവില്‍ പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയിട്ടില്ല.