കട്ട വെയിറ്റിംഗിലെന്ന് ആരാധകര്‍; യുഎ സര്‍ട്ടിഫിക്കറ്റ് നേടി ടൊവീനോയുടെ എടക്കാട് ബറ്റാലിയന്‍

ടൊവീനോ പട്ടാള വേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിരിക്കുകയാണ്. യു എ സര്‍ട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയില്‍ ഷെഫീഖ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം പട്ടാളക്കാര്‍ക്കുള്ള ആദരവും ഒപ്പം ഒരു ഓര്‍മ്മപ്പെടത്തലും കൂടിയാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.

കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Image may contain: 1 person, standing