കാത്തിരിപ്പ് അവസാനിക്കുന്നു! മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് !

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്ന പ്രത്യേകതകൊണ്ട് മലയാള സിനിമയിൽ ഏറെ നാളുകളായി ശ്രദ്ധ നേടുന്ന ഒരു ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാറുള്ളതും. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച എത്തുമെന്ന ഏറ്റവും പുതിയ അപ്‌ഡേറ്റും എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്ററിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ടൈറ്റിൽ റിവീലും ഒഫീഷ്യൽ ടീസറും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന മമ്മൂട്ടി ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ചിത്രത്തിൽ ജോയിൻ ചെയ്യാൻ എത്തിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.