'പകൽ കോട്ടകളുടെ കാഴ്ചയും, രാത്രിയിൽ വെടിക്കെട്ടും, ആ രാജ്യം എന്നെ ശരിക്കും മയക്കി'; വെക്കേഷൻ ചിത്രങ്ങളുമായി സാനിയ അയ്യപ്പൻ

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി പിന്നീട് ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാരീസ് വെക്കേഷൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. പാരീസിലെ ഡിസ്‌നിലാൻഡിൽ നിന്നുള്ള ഒട്ടേറെ മനോഹര ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

‘പകൽ കോട്ടകളുടെ കാഴ്ചയും രാത്രിയിൽ വെടിക്കെട്ടും. പാരീസ് എന്നെ ശരിക്കും മയക്കി. പരേഡും വെടിക്കെട്ടും വിഐപി ആയി കാണാൻ അവസരം കിട്ടിയപ്പോൾ, സിഡ്നിലാൻഡ് പാരീസിലെ ഓരോ നിമിഷവും ഒരു സ്വപ്നം പോലെ തോന്നി’ എന്ന കുറിപ്പോടെയാണ് സാനിയ പാരീസ് വെക്കേഷൻ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

View this post on Instagram

A post shared by Saniya (@_saniya_iyappan_)

Read more