ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയും സിനിമയിലേക്ക്; 'ദ ഗ്രേറ്റ് എസ്‌കേപ്' ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ആക്ഷന്‍ കിംഗ് ബാബു ആന്റണിയോടൊപ്പം മകന്‍ ആര്‍തര്‍ ആന്റണിയും സിനിമയിലേക്ക്; മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫാസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മള്‍ട്ടി ലിംഗ്വല്‍ ചിത്രം ‘ദ ഗ്രേറ്റ് എസ്‌കേപ്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആര്‍തര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 6 അടി നാലിഞ്ച് ഉയരമുള്ള ആര്‍തറിന്റെ പ്രകടനത്തെ കുറിച്ച് റോബര്‍ട്ട് പഹ്റാം ഏറെ മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കിക്ക് ബോക്‌സിംഗില്‍ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സ്‌പോര്‍ട്ട്- കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം, അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവും കൂടെയാണ്.

2013 ല്‍ ഇടുക്കി ഗോള്‍ഡില്‍ ഒരു ചെറിയ കഥാപാത്രത്തെ ആര്‍തര്‍ അവതരിപ്പിച്ചിരുന്നു. 16 കാരനായ ആര്‍തറിനെ തേടി നിരവധി അവസരങ്ങള്‍ തേടിയെത്താറുണ്ടെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത് എന്ന കാരണത്താല്‍ സിനിമാ പ്രവേശനത്തോട് ബാബു ആന്റണി താത്പര്യക്കുറവ് കാണിച്ചിരുന്നു. യു എസില്‍ ഷൂട്ട് നടക്കുന്നതിനാലും മകന്റെ വിദ്യാഭാസത്തിന് തടസങ്ങള്‍ ഇല്ലാത്തതിനാലും അഭിനയത്തില്‍ ഒരു എക്‌സ്പീരിയന്‍സ് ലഭിക്കാനാണ് ബാബു ആന്റണി ‘ദ ഗ്രേറ്റ് എസ്‌കേപി’ല്‍ മകനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതൊരു സോഫ്റ്റ് ലോഞ്ചിംഗ് മാത്രമാണെന്നും മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാല്‍ ആര്‍തറിന്റെ നായകനായുള്ള മികച്ച ലോഞ്ചിംഗ് പ്രതീക്ഷിക്കാമെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ടോക്സിക്' ടീസറിൽ യഷിനൊപ്പമുള്ള നടി ആരെന്നു തിരഞ്ഞു ആരാധകർ; ഒടുവിൽ ആളെ കണ്ടെത്തി..

മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളില്‍ വെച്ചും ലൈംഗിക അതിക്രമം നടന്നതായി കൂടുതല്‍ കുട്ടികളുടെ മൊഴി; അധ്യാപകന്‍ അനിലിന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും

വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല, അത് വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ട: മന്ത്രി ശിവൻകുട്ടി

പാര്‍ട്ടി 'ക്ലാസില്‍' പങ്കെടുത്തില്ല, ഒപ്പിടാതെ വോട്ട് അസാധുവാക്കി; 'മേയര്‍' തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഘോഷത്തില്‍ പങ്കെടുത്തില്ല; ശ്രീലേഖയുടെ നടപടികളില്‍ അതൃപ്തി പുകഞ്ഞു ബിജെപി

ശുദ്ധജലം പോലും അവകാശമല്ലാത്ത രാജ്യം: ‘വികസിത് ഭാരത്’ എന്ന രാഷ്ട്രീയ കള്ളക്കഥ

ഭിന്നശേഷി സംവരണം: എന്‍എസ്എസ് അനുകൂല വിധി മറ്റ് മാനേജ്‌മെന്‍കള്‍ക്കും ബാധകമാക്കണമെന്ന് കേരളം; സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു

'ജനനായകൻ' തിയേറ്ററുകളിലെത്തും, U/A സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിര്‍ദേശം; സെൻസർ ബോർഡിന് തിരിച്ചടി

പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിപ്പുമായി ട്രംപ്

ഇന്ത്യൻ ടീമെന്നല്ല, ഇന്ത്യക്കാരെ ശരിയല്ല...; അധിഷേപ പരാമർശവുമായി ഷഹീൻ അഫ്രീദി, കൂടെയൊരു മുന്നറിയിപ്പും

'ഞാന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍', ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആര്‍ഷഭാരത പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും'; റെജി ലൂക്കോസിനെ അപഹസിച്ച് ജോയ് മാത്യു