വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തിയ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് തട്ടത്തിന് മറയത്ത്. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനോദ്-ആയിഷ എന്നീ രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച തട്ടത്തിന്‍ മറയത്ത് ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നിവിന്‍ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം.

ചിത്രത്തിലെ ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്‌പോവൂല, മുത്തപ്പാ എനിക്കിവിളെ കെട്ടിച്ചുതരണേ എന്ന മാസ്റ്റര്‍ ജയസൂര്യയുടെ ഡയലോഗുകള്‍ ഏറെ ഹിറ്റായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുകയാണ് ഈ താരം.
കലൂര്‍ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുകയാണ്. നാടകത്തില്‍ ഏറെ താല്‍പ്പര്യമുള്ള ജയസൂര്യ തിയേറ്റര്‍ പഠനത്തൊപ്പം ഇംഗ്ലീഷ് സൈക്കോളജിയും പഠിക്കുന്നുണ്ട്. ബൈസൈക്കിള്‍ തീവ്‌സ്, നേരം, പത്തേമാരി തുടങ്ങിയ സിനിമകളും പത്തിരുപതോളം പരസ്യങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.
Read more








