പിതാവുമായുളള ഭിന്നത; ഇനി തന്റെ തീരുമാനങ്ങൾ അറിയിക്കാൻ വിജയ്ക്ക് സ്വന്തം  യൂട്യൂബ് ചാനൽ , അച്ഛൻ വിമർശിച്ച ആൾ തന്നെ അമരക്കാരൻ

Advertisement

രാഷ്ട്രീയ പാർട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായി  ഭിന്നതയുണ്ടായതിന് പിന്നാലെ  നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം  സജീവമാക്കാൻ ഒരുങ്ങുന്നു.

വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ  തീരുമാനം. നടന്റെ   അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളും ഇനി മുതൽ  ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു

യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ച നടത്തി.  ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുമ്പ് ചന്ദ്രശേഖർ  ആരോപിച്ചിരുന്നു.